ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിലും മലയാളി താരം സഞ്ജു വി സാസംസണ്‍ പുറത്തിരിയ്ക്കുമെന്ന് സൂചന. തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ടീമിലുണ്ടായിട്ടും ഒരവസരം പോലും ലഭിക്കാതെ സഞ്ജുവിനെ പുറത്തിരുത്താന്‍ ടീം മാനേജുമെന്റ് തീരുമാനിയ്ക്കുന്നത്.
ഇതോടെ പരമ്ബരയില്‍ സഞ്ജുവിന് കളിയ്ക്കാന്‍ അവശേഷിയ്ക്കുന്ന ഒരു മത്സരം കൂടിയാണ് ഉളളത്. ഇന്‍ഡോറിലാണ് ഇന്ത്യയുടെ രണ്ടാം ടി20 മത്സരം നടക്കുന്നത്. രാത്രി ഏഴു മണിയ്ക്കാണ് മത്സരം നടക്കുക. ഗുവാഹത്തിയിലെ ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരുന്നു.
പരിക്ക് ഭേദമായി തിരിച്ചു വരുന്ന ജസ്പ്രീത് ഭുംറയും ലോക കപ്പ് ടീമില്‍ രണ്ടാം ഓപ്പണറാകാന്‍ ശ്രമിക്കുന്ന ശിഖര്‍ ധവാനുമാണ് ശ്രദ്ധാകേന്ദ്രം.
ഗുവാഹത്തിയില്‍ ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ഔട്ട്ഫീല്‍ഡും പിച്ചും കുതിര്‍ന്നതിനാല്‍ ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഗ്രൗണ്ടിലെ മോശം സജ്ജീകരണങ്ങളാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണം എന്ന് പിന്നാലെ ആരോപണമുയര്‍ന്നു. എന്നാല്‍ മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വരുന്നതിന് മുമ്ബ് തന്നെ താരങ്ങള്‍ സ്റ്റേഡിയം വിട്ടതായി അസം ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ദേവ്ജിത് സൈക്യ വെളിപ്പെടുത്തിയിരുന്നു