India National

പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിനുമുമ്ബ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഒാഫ് ഹോണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കും- ജനറല്‍ റാവത്ത് ചുമതലയേറ്റ ശേഷം പറഞ്ഞു.

‘ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ പ്രവര്‍ത്തിക്കണം-സായുധ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ജനറല്‍ റാവത്ത് പറഞ്ഞു.പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും പ്രതിരോധ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്.