കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായി.നേരത്ത, കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാന്‍ കഴിയുക എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏറെ വ്യക്തതയോടെ വലയ സൂര്യഗ്രഹണം കാണാന്‍ കാത്തിരുന്ന വയനാട്ടുകാര്‍ വന്‍ നിരാശമാത്രമാണ് ബാക്കിയായത്.
വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടില്‍ സംഘടപിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കം ഒട്ടേറെ പേര് അതിരാവിലെ മുതല്‍ തന്നെ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയനാട്ടിലെ കാലാവസ്ഥ ഇവര്‍ക്കെല്ലാം സമ്മാനിച്ചത് വലിയ നിരാശയാണ് . അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആദ്യമണിക്കൂറുകളില്‍ പോലും ആര്‍ക്കും ഗ്രഹണം കാണാന്‍ കഴിയാത്ത അവസ്ഥയായി. കാത്തിരിപ്പിനൊടുവില്‍ മാനന്തവാടിയിലെ ചില ഇടങ്ങളില്‍ മാത്രമാണ് വലയ ഗ്രഹണം കാണാനായത്.