പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം എം.പി ഉൾപ്പടെ എട്ട് സി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് എം.പിയെ കസ്റ്റഡിയിലെടുത്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും മംഗലുരു ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് മംഗലൂരുവിൽ എത്തിയത് എന്ന് ബിനോയ് വിശ്വം മിഡിയാവണിനോട് പറഞ്ഞു. സമാധാനപരമായി മുദ്രവാക്യം വിളിക്കുകയായിരുന്ന തങ്ങളെ പൊലീസ് പിടിച്ച് കൊണ്ടുപോവുകയായിരുന്നു എന്നും എം.പി പറഞ്ഞു. മംഗളൂരുവില്‍ എത്തിയ ശേഷമായിരുന്നു പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് വ്യാപിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ വിവിധയിടങ്ങളില്‍ ലാത്തി ചാര്‍ജ് നടന്നു. യു.പിയില്‍ ഇത് വരെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി.