പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് ഗായിക സിത്താര. പ്രതിഷേധിച്ച ചരിത്രകാരന് രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സിത്താരയുടെ പോസ്റ്റ്. അടുത്തത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ.. എന്നാണ് സിത്താര കുറിച്ചത്.
ബംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാദ്ധ്യമങ്ങളുമായി സംസാരിച്ചു നില്‍ക്കെയാണ് പൊലീസ് തന്നെ ബലം പ്രയോഗിച്ചു നീക്കിയതെന്ന് ഗുഹ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്. എന്തെങ്കിലും അക്രമത്തിന്റെ സൂചനയെങ്കിലും ഇവിടെയുണ്ടോ എന്നു ചോദിച്ചു തീരുന്നതിനു മുന്‍പേ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു നീക്കിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.