നടന് ഷെയ്ന് നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു. ഇന്ന് ചേര്‍ന്ന് നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനമായത്.
ഷെയ്ന് കാരണം മുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ വിലക്ക് നീക്കേണ്ടെന്നാണ് യോഗത്തില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബിംഗ് 15 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന് കത്ത് നല്‍കും. നിര്‍മാതാക്കളുടെ യോഗത്തിലെ തീരുമാനങ്ങള്‍ താരസംഘടനയായ അമ്മയെ അറിയിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് മുടങ്ങിയ കുര്‍ബാനി, വെയില് എന്നീ ചിത്രങ്ങളും പൂര്‍ത്തിയായ ശേഷം മതി വിലക്ക് നീക്കുന്നത് ആലോചിക്കാനെന്ന് നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഷെയ്നിന്റെ വാക്കില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. താരസംഘടനയായ അമ്മ ഉറപ്പു നല്‍കിയാലെ മുടങ്ങിപ്പോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങൂ എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.