ആര്.എസ്.എസ്-സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുരാഷ്ട്രമെന്ന ഭ്രാന്തന് ആശയത്തില്‍ നിന്നുമാണ് പൗരത്വനിയമം ഉടലെടുത്തതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു . കീഴാറ്റൂരില്‍ നടന്ന ഇല്ലിക്കല്‍ രാമദാസിന്റെ കുടുംബത്തിനുള്ള സഹായധന കൈമാറ്റവും കെ. ഹരിദാസന് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമത്വവും സാഹോദര്യവും തകര്‍ക്കുന്ന നിലപാടാണ് നരേന്ദ്രമോദിയും അമിത്ഷായും കൂടി ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു .