ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. 273 പോയിന്റോടെയാണ് കേരളം ഓവറോള്‍ കിരീടം നേടിയത്. നാല് സ്വര്‍ണം നേടിയ ആന്‍സി സോജനാണ് മീറ്റിലെ താരം.
ആദ്യ ദിനങ്ങളിലെ മന്ദഗതിയില്‍ നിന്ന് കേരളത്തിന്റെ കുതിപ്പാണ് കണ്ടത്. പഞ്ചാബിലെ തണുപ്പിനെ അതിജീവിച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ പുതിയ വേഗവും പുതിയ ദൂരവും പുതിയ ഉയരവും കീഴടക്കി. വലിയ വെല്ലുവിളി ഉയര്‍ത്തിയ ഹരിയാനയും മഹാരാഷ്ട്രയുമെല്ലാം പിന്തള്ളപ്പെട്ടു. അവസാന ദിനമായ ഇന്ന് ആറ് മത്സരങ്ങളിലും കേരളം മെഡല്‍ നേടി. ആണ്‍കുട്ടികളുടെ 4 x 400 മീറ്ററിലും പെണ്‍കുട്ടികളുടെ 4 x 100 മീറ്ററിലുമായിരുന്നു സ്വര്‍ണം. ആണ്‍കുട്ടികളുടെ 4 x 100 മീറ്റര്‍, പെണ്‍കുട്ടികളുടെ 4 x 400 മീറ്ററില്‍ വെള്ളി ലഭിച്ചു.
നാല് സ്വര്‍ണം നേടിയ ആന്‍സി സോജന് മീറ്റിലെ താരമായി. 100, 200 മീറ്ററില്‍ സ്വര്‍ണം നേടിയ ആന്‍സി ലോങ് ജമ്പില്‍ മീറ്റ് റെക്കോര്‍ഡോടെയും അവസാന ദിനമായ ഇന്ന് 4 x 100 മീറ്ററിലും സ്വര്‍ണ നേട്ടം ആവര്‍ത്തിച്ചു.