മലപ്പുറം: പൗരത്വ ബില്ലിനെതിരെ ഈ മാസം 21ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാ നേതൃയോഗം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി ഭാരവാഹികളായ വി.എ കരീം, കെ.പി അബ്ദുല്‍ മജീദ്, മുന്‍ പ്രസിഡന്റുമാരായ ഇ.മുഹമ്മദ് കുഞ്ഞി, യു.അബൂബക്കര്‍, വീക്ഷണം മുഹമ്മദ്, കെ.സി കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സി.സുകുമാരന്‍, പി.സി വേലായുധന് കുട്ടി, ഉമര്‍ ഗുരുക്കള്‍, കെ.പി.കെ തങ്ങള്‍, പന്ത്രോളി മുഹമ്മദാലി, പി.സി നൂര്‍, ടി.കെ ശശീന്ദ്രന്, പി.എ മജീദ്, സക്കീര്‍ പുല്ലാര, പി.പി ഹംസ, ഒ.രാജന്, കെ.പി നൗഷാദലി, ടി.പി മുഹമ്മദ്, എന്‍.എ മുബാറക് എന്നിവര്‍ സംസാരിച്ചു.