Entertainment

1981ല്‍ അമ്മ മേനക നായിക, ഇപ്പോള്‍ മകളും; രജനിയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കീര്‍ത്തി സുരേഷ്

സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിലെ നായിക ആരാണെന്ന കാര്യത്തിലും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാകാറുണ്ട്. രജനിയെ നായികയാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെക്കുറിച്ചും ഈ സംശയം ഉയര്‍ന്നിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ടുകൊണ്ട് രജനിയുടെ 168-ാം ചിത്രത്തിലെ നായികയെ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലെ തിരക്കുള്ള നടിയും മലയാളിയുമായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയാകുന്നത്.
ജ്യോതിക, മഞ്ജു വാര്യര്‍, മീന ഇവരില്‍ ആരെങ്കിലും നായികയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അസുരനിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് മഞ്ജുവിനായിരുന്നു കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് നായികയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.