National

“എല്ലാ കള്ളന്മാരുടെ പേരിലും മോദി”;

എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും.

ബി.ജെ.പി നേതാവ് പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. രാഹുലിന്റെ പ്രസ്താവന അപകീർത്തികരമെന്നു കാണിച്ചായിരുന്നു ഹർജി. ഒക്ടോബർ പത്തിന് ഹർജി പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.

കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നീരവ് മോദി, ലളിത് മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന.