India Kerala

ഗവർണര്‍ നൽകിയ മറുപടി കത്ത് പുറത്ത് വിടണമെന്ന് മന്ത്രി ജലീൽ

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നെന്ന് മന്ത്രി കെ.ടി ജലീൽ. എം.ജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവർണര്‍ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി .

ജെ.ഡി.ടി പോളിടെക്നിക്കിൽ നടന്ന പരിപാടിക്കിടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കെ.ടി ജലീൽ മറുപടി നൽകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ജലീൽ വെല്ലുവിളിച്ചു.

എം.ജി സർവ്വകലാശാല വിഷയത്തിൽ മന്ത്രികെ ടി ജലീൽ ഇടപെട്ടിട്ടില്ലെന്നും അത് ഗവർണ്ണർക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ മലപ്പുറത്ത് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി.