നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ യുവതാരം ഷെയിന്‍ നിഗം അമ്മയുടെ സഹായം തേടും. വിലക്കിനെതിരെ സംഘടന ഇടപെടണമെന്ന് ആവശ്യപ്പെടും.ഇന്ന് തന്നെ കത്ത് ‘അമ്മ’ക്ക് കൈമാറാനാണ് ഷെയിന്‍ നിഗത്തിന്റെ തീരുമാനം.
ഇന്നലെ ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ യോഗത്തിലാണ് ഷെയ്ന് വിലക്കേര്‍പ്പെടുത്തിയത്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു.