ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് താരജോഡികളായിരുന്നു ഷാരുഖ് ഖാനും കാജോളും. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി ഒത്തിരി അധികം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ കാജോണ്‍ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരത്തില്‍ പങ്കെടുത്തിരുന്നു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയുമെന്ന് നടി പറഞ്ഞിരുന്നു. ഒരുപാട് കാലങ്ങളായിഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അതിലൊരാള്‍ ചോദിച്ചത്.
അജയ് ദേവ്ഗണിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അതിന് ഷാരുഖ് ഖാന്‍ പ്രോപ്പോസ് ചെയ്താല്‍ അല്ലേ എന്ന രസകരമായ ഉത്തരമായിരുന്നു നടി പറഞ്ഞത്. ഷാരുഖ് ഖാന്‍ ആണോ അജയ് ദേവ്ഗണ്‍ ആണോ നായകനായി അഭിനയിക്കുന്നതില്‍ കൂടുതല്‍ നല്ലത് എന്നായിരുന്നു അടുത്ത ചോദ്യം. അത് ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കുമെന്നായിരുന്നു കാജോളിന്റെ ഉത്തരം.
ജീവിതകാലം മുഴുവന്‍ ഷാരുഖ് തനിക്ക് സുഹൃത്ത് ആയിരിക്കുമെന്നും കാജേള്‍ വ്യക്തമാക്കി. ഷാരുഖുമായി ഇനി ഒന്നിച്ചൊരു സിനിമ വരുമോ എന്ന ചോദ്യത്തിന് അത് ഷാരുഖിനോട് തന്നെ ചോദിക്കണമെന്നായിരുന്നു പറഞ്ഞത്. അതേ സമയം അജയ് ദേവ്ഗണിനോടാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയതെന്നും അദ്ദേഹമായിരുന്നു എന്റെ ആദ്യ ആരാധകനെന്നും നടി പറയുന്നു. ആദ്യമായി ഇഷ്ടം തോന്നിയ ആളെ തന്നെയാണ് വിവാഹം കഴിച്ചതും.