2019ലെ ഡോ: ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിന്. ഉരുക്കിനിടയിൽ ഞെരിഞ്ഞമർന്നവർ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Related News
‘തെരഞ്ഞെടുപ്പാണ്, പരസ്യ പ്രതികരണങ്ങള്‍ മാറ്റി വെക്കാം’
പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവരും പരസ്യ പ്രതികരണങ്ങൾ മാറ്റി വെക്കണമെന്ന് കെ മുരളീധരന് എം.പി. തെരഞ്ഞെടുപ്പ് തീരും വരെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണമെന്ന് എം.പി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അവധി കൊടുക്കേണ്ട നേരമാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പരിഹരിക്കണമെന്നും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് കൂടിയിരുന്ന് പരിഹാരം കാണണമെന്നും മുരളീധരന് പറഞ്ഞു. ചിഹ്നം പാലായിൽ ഒരു പ്രശ്നമേ അല്ലെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു.
ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് നരേന്ദ്രമോദി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ആത്മപരിശോധന നടത്തണമെന്ന് മോദി കൂട്ടിച്ചേർത്തു. നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണ്. സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത് ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. അതൊടൊപ്പം നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയെന്നത് കടമയാണെന്നും മോദി വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കാറുള്ളു. കടമകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നാണ് എനിക്ക് ഉത്തർപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്. […]
ഇന്ന് വൈക്കത്തഷ്ടമി
ഇന്ന് ലോക പ്രശസ്ത വൈക്കത്തഷ്ടമി. കൊവിഡ് കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാൽ മറ്റു ചടങ്ങുകൾ പതിവ് പോലെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ( vaikom ashtami today ) കഴിഞ്ഞ 10 ദിവസമായി ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിന് പരിസരത്ത് ഇപ്പോൾ തന്നെ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി […]