ഇന്ത്യയുടെ ദേശീയ ആഘോഷങ്ങൾക്കും യു.എ.ഇ ഏറെ പ്രാമുഖ്യം നൽകുന്നുണ്ടെന്നും ബുർജ് ഖലീഫയിൽ പലപ്പോഴും ഇന്ത്യൻ പതാക പാറിപ്പറന്നിട്ടുണ്ടെന്നും പോറ്റമ്മ നാടിനോടുള്ള നന്ദിപ്രകടനമാണ് ആഘോഷമെന്നും നടന്‍ രവീന്ദ്രൻ
യു.എ.ഇ ദേശീയദിനം മലയാള സിനിമാപ്രവർത്തകർ തമിഴ്‌നാട്ടിൽ ആഘോഷിക്കും. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ സിനിമയുടെ സെറ്റിലാണ് മോഹൻലാൽ രക്ഷാധികാരികയ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഘോഷം ഒരുക്കുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.
യു.എ.ഇ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടൻ രവീന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ യു.എ.ഇ ടീം തയ്യാറാക്കിയ മ്യൂസിക് ആൽബം പ്രകാശനം ചെയ്യും. ഹിഷാം അബ്ദുൽ വഹാബ് സംഗീതവും രതീഷ് റോയ് സാക്ഷാത്കാരവും നിർവഹിച്ച ഗാനങ്ങൾ ആലപിച്ചത് മീനാക്ഷിയാണ്.
ഇന്ത്യയുടെ ദേശീയ ആഘോഷങ്ങൾക്കും യു.എ.ഇ ഏറെ പ്രാമുഖ്യം നൽകുന്നുണ്ടെന്നും ബുർജ് ഖലീഫയിൽ പലപ്പോഴും ഇന്ത്യൻ പതാക പാറിപ്പറന്നിട്ടുണ്ടെന്നും പോറ്റമ്മ നാടിനോടുള്ള നന്ദിപ്രകടനമാണ് ഈ ആഘോഷമെന്നും രവീന്ദ്രൻ പറഞ്ഞു.