കോഴിക്കോട് പന്തീരങ്കാവില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ. പി.എ ചുമത്തിയത് നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് .
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് .നേരത്തേ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനപരിശേധിച്ചിട്ടുണ്ട്. മഞ്ചിക്കണ്ടിയില്‍ കീഴടങ്ങാനെത്തിയ മാവോയിസ്റ്റുകളെയാണ് പൊലീസ് വെടിവെച്ചതെന്ന ആരോപണം ശരിയല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.