ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും കമന്ററി ബോക്സിലൂടെ ക്രിക്കറ്റില്‍ സജീവമായ ഗില്‍ക്രിസ്റ്റ് ഇപ്പോളിതാ കളിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാര്‍ ആരൊക്കെയായിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗിനേയും, ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനേയുമാണ് കളിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാരായി ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയോട് സംസാരിക്കവെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഈ വെളിപ്പെടുത്തല്‍. സംസാരത്തിനിടെ ഹര്ഭജന് സിംഗിനെ ഏറെ പുകഴ്ത്തിയ ഗില്‍ക്രിസ്റ്റ്, കരിയറിലുടനീളം ഹര്ഭജന് തനിക്ക് വലിയ ഭീഷണിയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.