India Kerala

മരടിലെ ഫ്ലാറ്റുകളില്‍ നിന്നും ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി

സുപ്രിം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.

ഇതേത്തുടർന്നാണ് എയർ കണ്ടീഷനുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ലാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ സമയം അനുവധിച്ചത്. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിന് കമ്പനികൾക്ക് കരാർ നൽകിക്കഴിഞ്ഞതിനാൽ ജനലുകളും കട്ടിളകളുമുൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതിയില്ല.