Entertainment

വൈറലായി മാമാങ്കം നിര്‍മ്മാതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മൊഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും. നേരത്തെ പുറത്തു വന്ന ടീസറിനും മേക്കിങ് വീഡിയോക്കുമെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ടീസറിലും മേക്കിങ് വീഡിയോയിലുമെല്ലാം മമ്മൂട്ടിയുടെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാനായത്. പക്ഷെ ട്രയിലര്‍ അത്തരം പരാതികള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറെയേറെ പേര്‍ സ്ഥിരമായി തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ ഉപദേശങ്ങള്‍ തരാറുണ്ടെന്നും അതില്‍ പലതും പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

മാമാങ്ക വിശേഷങ്ങൾ ….ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മുടെ ട്രെയ്ലര്‍ റിലീസ് ചെയ്യുകയാണ്…കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് പ്രമോഷന്‍ കാര്യങ്ങൾ നടത്തുന്നത്…കുറേയേറെ പേർ സ്ഥിരമായി എനിക്ക് സോഷ്യല്‍ മീഡിയയിൽ കൂടി ഉപദേശങ്ങൾ തരുന്നു. പലതും ഞാൻ പ്രാവർത്തികമാക്കിയിട്ടുണ്ട്.. നിങ്ങളുടെ ആത്മാർത്ഥയിലും, ഈ സിനിമയിലുളള വിശ്വാസത്തിലും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…. ഇറങ്ങാൻ പോകുന്ന ട്രെയിലറിൽ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു…
ആത്മബന്ധങ്ങൾ വേർപെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങൾ ,മരണത്തിലേക്ക് നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങൾ, മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും, മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ രസ്യങ്ങളുമെല്ലാം തിയേറ്ററിൽ നിങ്ങളെ അത്ഭുതങ്ങളുടെയും, ആകാംക്ഷയുടെയും ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.. ത്രസിപ്പിക്കുന്ന ചോരയുടെ മണമുള്ള ആ മാമാങ്ക മഹോത്സവത്തിനായി കാത്തിരിക്കൂ…