വാളയാറില്‍ സഹോദരിമാര്‍ പീഡനത്തില്‍ ഇരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് വാളയാറിലെത്തും. ദലിത് സംഘടനകളക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊലപെട്ട സംഭവത്തില്‍ ഉപവാസ സമരമടക്കമുള്ള പ്രതിഷേധങ്ങളുമായി വിവിധ ദലിത് സംഘടനകള്‍ രംഗത്തെത്തി. ക്യാമ്പസുകളിലും വിവിധ തരത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ചെറുപ്പള്ളശ്ശേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് 1500 കത്ത് അയച്ചു. വേട്ടക്കാര്‍ക്ക് മാപ്പില്ലെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി പാലക്കാട് ബഹുജന സംഗമം നടത്തി.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉച്ചയോടെ വാളയാറിലെത്തും.
തിങ്കളാഴ്ച മുല്ലപ്പള്ളി രാമചന്ദ്രന് അട്ടപ്പളത്ത് ഉപവാസമിരിക്കും. ഒ.രാജഗോപാല്‍ എം.എല്‍.എയും ഇന്ന് വാളയാറിലെത്തുന്നുണ്ട്. വാളയാറില്‍ നിന്നും പാലക്കാട് കലക്ട്രേറ്റിലേക്ക് ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാര്‍ച്ച് നടത്തും.