India

‘മഹ’ ചുഴലിക്കാറ്റ്; ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് ഇത്. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്ന് പോകുന്നതിനാല്‍ മല്‍സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരിച്ചു വിളിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്ബ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും. മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെയാണ് കാറ്റിന്റെ വേഗത. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തന്നെ തുടരാനാണ് സാധ്യത.