കൊച്ചി: നിയമ ലംഘനം നടത്തി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ ആല്‍ഫാ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ് കീഴടങ്ങി. ജില്ലാ സെഷന്‍സ് കോടതി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യം ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കീഴടങ്ങിയത്.ഇയാളെ നവംബര്‍ അഞ്ചുവരെ കോടതി റിമാന്‍ഡ് ചെയ്തു. മരട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ നവംബര്‍ എട്ടിന് പരിഗണിക്കും.
അന്വേഷണവുമായി സഹകരിക്കാന്‍ കോടതി പോള്‍ രാജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞതിന് പിന്നാലെയാണ് പോള്‍ രാജ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കേസില്‍ മറ്റൊരു ഫ്ളാറ്റ് നിര്‍മ്മാണ കമ്ബനിയായ ഹോളി ഫെയ്തിന്റെ ഉടമ സാനി ഫ്രാന്‍സിസിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ മരടിലെ നാല് അനധികൃത ഫ്ലാറ്റുകളില്‍ രണ്ട് ഫ്ലാറ്റുകളുടെ ഉടമകളും പൊലിസിന്റെ കസ്റ്റഡിയിലായി.