India National

“വിദ്വേഷം കൊണ്ട് അന്ധരായവരാണവര്‍’’; അഭിജിത്ത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറയൂ എന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം. ‘അഭിജിത് ബാനര്‍ജി, താങ്കളുടെ നേട്ടത്തില്‍ കോടിക്കണക്കിനു ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു.’– രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട ബാനര്‍ജീ, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് അന്ധത ബാധിച്ചിരിക്കുന്ന ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രഫഷണലിസത്തെ കുറിച്ച് ഒന്നും അറിയില്ല. ഒരു ദശകമെടുത്താലും താങ്കള്‍ക്ക് ഇക്കാര്യം അവരെ പഠിപ്പിക്കാനുമാകില്ല. ഒരു കാര്യം മാത്രം മനസ്സിലുണ്ടായാല്‍ മതി, കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനത അങ്ങയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’. രാഹുല്‍ ഗാന്ധി പ്രതികരിച്ചു.