തീരദേശ നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റ് നിര്‍മിച്ച കേസില്‍ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ്, ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റുകള്‍ക്ക് അനുമതി കൊടുത്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.