വിവാഹത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചുമെല്ലാം പൊതുസമൂഹത്തോട് പറയാൻ മടിക്കുന്ന സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തയാവുകയാണ് സൂപ്പർ താരം സമീറ റെഡ്ഡി. തന്റെ മാതൃത്ത്വം ആഘോഷമാക്കുകയാണ് താരം. കുഞ്ഞുമായുള്ള തന്റെ രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന സമീറ റെഡ്ഡി, പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍.
അന്താരാഷ്ട്ര ബേബി വെയറിങ് വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനെയും കൊണ്ട് എസ്കലേറ്റർ കയറുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. സുരക്ഷിതമായി കുട്ടികളെ ചേർത്ത് പിടിക്കുകയും, സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ അമ്മമാർക്ക് അവസരമുണ്ടാക്കുകയും ചെയ്യുന്ന ബേബി വെയറുകൾ ധരിക്കാൻ എല്ലാ അമ്മമാരും ശ്രദ്ധിക്കണമെന്നാണ് ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. അമ്മമാർ വീട്ടിലിരിക്കേണ്ടവരല്ലെന്നും സമീറ റെഡ്ഡി ഓർമ്മിപ്പിച്ചു. നേരത്തെ, കുഞ്ഞുമായി സമീറ റെഡ്ഡി മുല്ലയനഗരി കൊടുമുടി കയറാൻ പോയതും വാർത്തയായിരുന്നു.