പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ കോന്നിയില്‍ വാശിയേറിയ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. ഉമ്മന്‍ചാണ്ടി, കാനം രാജേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവരടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഇന്ന് കോന്നിയില്‍ പ്രചരണത്തിന് എത്തും.
ത്രികോണ മത്സരത്തിലേക്ക് കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരണം എത്തിയതോടെ സംസ്ഥാന നേതാക്കളും കളത്തിലിറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൂടല്‍ പഞ്ചായത്തില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കും. വി.ടി ബല്‍റാം എം.എല്‍.എ ആന്റോ ആന്റണി എം.പി അടൂര്‍ പ്രകാശ് എന്നിവരും ഒപ്പമുണ്ടാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇന്ന് പ്രചരണത്തിന് എത്തും. ആങ്ങാമൂഴിയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. കെ. രാജുവും മണ്ഡലത്തിലുണ്ട്. ബി.ജെ.പിക്ക് വേണ്ടി ശോഭാ സുരേന്ദ്രന് അടക്കമുളള നേതാക്കളും ഇന്ന് രംഗത്ത് ഇറങ്ങും. ഇതിനോടകം സ്ഥാനാര്‍ത്ഥികള്‍ വാഹന പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ചിറ്റാര്‍ പഞ്ചായത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന്റെ ഇന്നത്തെ പ്രചരണം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ അരുവാപ്പുലം പഞ്ചായത്തിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലും വാഹനപ്രചരണം നടത്തും.