കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സി.പി.എം വ്യാപക ക്രമക്കേട് നടത്തിയെന്ന് അടൂർ പ്രകാശ് എം.പി. അർഹതപ്പെട്ട ആളുകളെ ഒഴിവാക്കി. സി.പി.എം ഉദ്യോഗസ്ഥരെക്കൊണ്ടാണ് ഇത് ചെയ്യിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞാൽ ക്രമക്കേടിന്റെ കൃത്യമായ കണക്ക് പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേസമയം അടൂര്‍ പ്രകാശിന് മറുപടിയുമായി സി.പി.എം രംഗത്തെത്തി. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു. പരാജയഭീതി കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അനർഹരെ കണ്ടെത്തിയാൽ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും അനന്തഗോപൻ മീഡിയവണിനോട് പറഞ്ഞു.