India Kerala

ഇരവിപുരം തീരത്തെ പുലിമുട്ട് നിര്‍മ്മാണം വീണ്ടും നിലച്ചു; പ്രതിഷേധത്തില്‍ തീരദേശവാസികള്‍

കൊല്ലം ഇരവിപുരം തീരത്തെ പുലിമുട്ട് നിര്‍മ്മാണം വീണ്ടും നിലച്ചു. നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് തീരദേശവാസികള്‍.

കാക്കത്തോപ്പ് മുതല്‍ താന്നി വരെയുള്ള ഭാഗത്ത് പുലിമുട്ടില്ലാത്തതിനാല്‍ തീരദേശ റോഡ് പകുതിയിലധികം കടലെടുത്തിരുന്നു. തീരത്ത് പ്രതിഷേധം ശക്തമായതിനു പിന്നാലെ നിലച്ചുപോയ നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.

26 പുലിമുട്ടുകളാണ് ഇവിടെ നിര്‍മ്മിക്കേണ്ടത്. ഇതില്‍ എട്ടെണ്ണം പൂര്‍ത്തിയായെങ്കിലും ചിലതിന്റ നിര്‍മ്മാണം പോലും ആരംഭിച്ചിട്ടില്ല. കരിങ്കല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം.