കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി മാറ്റി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു സ്ഥാപനങ്ങളും സി.പി.എമ്മിന് വഴിവിട്ട് സഹായിക്കുകയാണ്. ഇത് മറച്ചുവെക്കാനാണ് സി.എ.ജി ഓഡിറ്റിങ്ങിനെ എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.
Related News
ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം: അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി
ഐശ്വര്യകേരള യാത്രയിൽ രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാർക്കെതിരെ നടപടി. 5 പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. കൊച്ചി സിറ്റിയിലെ മൂന്ന് പേരെയും എറണാകുളം റൂറലിലെ രണ്ട് പേരെയുമാണ് സസ്പെൻഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് പൊലീസ് ചട്ടത്തിലുണ്ട്. ഈ അഞ്ച് പേരും ചട്ടലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കണ്ട്രോള് റൂമിലെ എഎസ്ഐ ഷിബു ചെറിയാന്, ജില്ലാ ഹെഡ്ക്വാട്ടേഴ്സിലെ എഎസ്ഐ […]
ദീര്‍ഘദൂര ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി
ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ദീര്‍ഘദൂര ബസുകളുടെ സമയത്തിലാണ് ഏകീകരണം നടപ്പിലാക്കുന്നത്. അതേ സമയം പുതിയ ക്രമീകരണം പല ഷെഡ്യൂളുകളും റദ്ദാക്കുന്നതിന് കാരണമാകുമെന്നാണ് സൂചന. ഒരു സ്ഥലത്തേക്ക് തന്നെ ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി അവസാനിപ്പിക്കാനാണ് കെ.എസ്.ആര്.ടി.സി ലക്ഷ്യമിടുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസിഞ്ചര്‍ തുടങ്ങിയ ബസുകളെയാണ് സമയം ക്രമീകരണം ബാധിക്കുക. ഏകീകരണം നടപ്പിലാകുന്നതോടെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും 15 മിനിറ്റ് ഇടവിട്ടാകും സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുക. 10 മിനിറ്റില്‍ […]
പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി
പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയിൽ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സി.ബി.ഐ. ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്. യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം […]