India Kerala

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

രാവിലെ 10 ന് ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം, ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് സന്ദര്‍ശനം നടത്തും.

ഉച്ചയ്ക്ക് ശേഷം ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി നഷ്ടം വിലയിരുത്തും.