India Kerala

മോട്ടോര്‍ വാഹന നിയമ ലംഘനം: അമിത പിഴയെ അനുകൂലിച്ച് മന്ത്രി മുരളീധരൻ

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കർശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങൾ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ല എന്നത് കൊണ്ടാണ് തെറ്റുകള്‍ ആവർത്തിക്കുന്നത്. പിഴത്തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം മോട്ടോർ വാഹന നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം.