ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തിയ ലൗ ആക്ഷന്‍ ഡ്രാമയിലെ രസകരമായ ഫോട്ടോ പങ്കുവെച്ച് നിര്‍മാതാവ് അജു വര്‍ഗീസ്. നയന്‍താര രണ്ട് ചെക്കുകളുമായി നില്ക്കുന്ന ചിത്രത്തിന് ചിരിപടര്‍ത്തുന്ന അടിക്കുറിപ്പാണ് അജു നല്‍കിയിരിക്കുന്നത്. ‘മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ്’ എന്ന കുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. തങ്ങളുടെ പ്രിയ താരം നയന്‍താരക്ക് പണം നല്‍കിയില്ലേയെന്ന ചോദ്യവുമായി ഒരു കൂട്ടം ആരാധകര്‍ വന്നപ്പോള്‍ പടവും ബൗൺസ് ചെയ്തു ബോക്സ് ഓഫീസിൽ വിജയം ആവട്ടെ എന്ന ആശംസകളുമായിട്ടാണ് മറ്റു ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളും അജുവിന് ആശംസകളുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രം നൂറ് കോടി നേടട്ടെ എന്നാണ് ജയസൂര്യ ചിത്രത്തിന് മറുപടി നല്‍കിയത്.
നിവിന്‍പോളി നയന്‍താര കൂട്ടുക്കെട്ടിലിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ ഇന്നാണ് തിയേറ്ററുകളില്‍ പുറത്തിറങ്ങിയത്. ആദ്യ ദിവസം തന്നെ വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും, പേരിലൂടെ പുനരവതരിക്കുകയാണ് ലൗ ആക്ഷന്‍ ഡ്രാമയില്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്, ദീപക് പറമ്പേല്‍, ശ്രീനിവാസന്, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.