വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും. രാവിലെ 9 മണിക്കാണ് ഷട്ടര്‍ 10 സെന്റിമീറ്റർ കൂടി ഉയര്‍ത്തുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറക്കുന്നത്. കരമാൻ തോട്ടിലും പനമരം പുഴയിലും 10 സെന്റിമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.
Related News
കേന്ദ്രമന്ത്രിക്കും ബി.ജെ.പി എം.പിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്
വിവാദ പ്രസ്താവനകളെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി നേതാവും എം.പിയുമായ പർവേഷ് വർമയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. അനുരാഗ് താക്കൂറിന് 72 മണിക്കൂറും പര്‍വേഷ് വര്‍മക്ക് 96 മണിക്കൂറുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിർണായക ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ബി.ജെ.പി തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11 നാണ് വോട്ടെണ്ണൽ. ഇരുവരെയും ബി.ജെ.പിയുടെ സ്റ്റാർ കാമ്പെയ്നർമാരുടെ […]
റോഡിലെ പരിശോധന ഒഴിവാക്കാന്‍ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് സമയത്ത് ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി
കൊടകര കളളപ്പണ കേസിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കൂടുതൽ പരാതികൾ. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്ന് ആൾ ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകി. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റ് ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്തുടനീളം […]
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു; കോന്നിയില്‍ ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാർഥി
കാസർകോട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥിയാകും. കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 2006 തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്. മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് എം.എൽ.എ അബ്ദുൽ റസാഖിന്റെ […]