ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കും.
പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു.