പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തു. എറണാകുളം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അറിയാവുന്നകാര്യങ്ങള്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചുവെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.
പാലം പണിയുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. മന്ത്രിയെന്ന് നിലയ്ക്ക് വീഴ്ച പറ്റിയിട്ടില്ല, ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ് നടന്നതെന്നാണ് നേരത്തെ അദ്ദേഹം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിജിലന്‍സ് സംഘത്തോട് എന്തെല്ലാമാണ് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.