Entertainment

‘പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു’ പ്രണവിനുള്ള അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍

സൈമ ഫിലിം അവാര്‍ഡ്സില്‍ മികച്ച നവാഗത നടനുള്ള പുരസ്കാരം ആദി എന്ന സിനിമയുടെ അഭിനയത്തിന് പ്രണവ് മോഹന്‍ലാലിനായിരുന്നു. മകനും നടനുമായ പ്രണവിന് വേണ്ടി മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ദൃശ്യം ദോഹയില്‍ നടന്ന സൈമ ഫിലിം അവാര്‍ഡ് ചടങ്ങിനെ ശ്രദ്ധേയമാക്കി.

എന്ത് തോന്നുന്നുവെന്ന പേളിയുടെ ചോദ്യത്തിന് താന്‍ അഭിമാനമുള്ള പിതാവാണെന്ന് അവാര്‍ഡ് സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞു. 2018ല്‍ ജീതു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി. ചിത്രത്തിലെ പ്രണവിന്‍റെ സാഹസിക രംഗങ്ങളിലെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു.