പട്ടത്തിന്റെ നൂല് തൊണ്ടയില്‍ കുരുങ്ങി സിവില്‍ എഞ്ചിനീയര്‍ മരിച്ചു. ഡെല്‍ഹി പശ്ചിം വിഹാറിലാണ് സംഭവം. 28 കാരനായ മാനവ് ശര്‍മയാണ് മരിച്ചത്. രക്ഷാബന്ധന് ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു മാനവിന്റെ കഴുത്തില്‍ പട്ടത്തിന്റെ നൂല് കുരുങ്ങിയത്.
ബോധരഹിതനായി ബൈക്കില്‍ നിന്നും വീണ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ചൈനീസ് പട്ടത്തിന്റെ നൂല് കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകളാണ് വ്യാഴാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ 188 പ്രകാരം 17 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.