Cricket Sports

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയുടെ 42മത് ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ 279 റണ്‍സെടുത്തു. 46 ഓവറില്‍ 270 റണ്‍സായിരുന്നു വിന്‍ഡീസ് വിജയലക്ഷ്യം. എന്നാല്‍ 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 65 റണ്‍സെടുത്ത ഇവിന്‍ ലൂയിസാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.