കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ സഹായം അഭ്യര്‍ത്ഥിച്ചത്.
”ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു കുറ്റപ്പെടുത്തലല്ല, ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണം” എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.






