കോഴിക്കോട് – അല്‍ഐന്‍ വിമാനം കോയമ്പത്തൂരില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കോയമ്പത്തൂരില്‍ ഇറക്കിയത്. ഇന്ധനമില്ലാത്തതിനാലാണ് ഇറക്കിയതെന്നാണ് വിശദീകരണം. മണിക്കൂറുകളായി വിമാനത്തിലിരിക്കുന്ന യാത്രക്കാര്‍ ദുരിതത്തിലാണ്.
Related News
അസം റൈഫിൾസ് സൈനികൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. സാംഗോംസാങ് വാട്ടർ സപ്ലൈ വർക്കിന്റെ റിസർവോയറിന് സമീപം ജവാൻമാർ പെട്രോളിംഗ് നടത്തുന്ന സ്ഥലത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വോഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും തീവ്രവാദ സംഘടനയോ മറ്റ് ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. മണിപ്പൂരിൽ 50 […]
നടുറോഡില്‍ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനാകാതെ പൊലീസ്
കോട്ടയം പാലായില്‍ പെണ്‍കുട്ടിയെ കാറിടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. നടുറോഡില്‍ സ്നേഹയെ കാറിടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് പാലാ ബൈപാസിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിര്‍ഭാഗത്ത് നിന്ന് വന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി നിലത്തുവീണെങ്കിലും വാഹനം നിര്‍ത്താതെ പോയി. ഇവരെ ആദ്യം […]
വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം
വടകര ടൗണിന് സമീപം പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ധന ചോർച്ച നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.