India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; രക്തപരിശോധന നടത്താതെ പൊലീസ്, കാറോടിച്ചത് ശ്രീറാം തന്നെ

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. വെങ്കിട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഷീറ്റിലെഴുതിയിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ല. ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്റ് . ശ്രീറാമല്ല വാഹനമോടിച്ചതെന്ന് വരുത്താനാണ് ശ്രമമെന്നും മാനേജ്മെന്റ് ആരോപിച്ചു. അതേസമയം കാറോടിച്ചത് ശ്രീറാം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമാണ് കാറോടിച്ചതെന്ന് കൂടെയുണ്ടായിരുന്ന യുവതി മൊഴി നല്‍കി. വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.