ആര്.എസ്.എസ് പ്രവര്‍ത്തകനായാണ് ജേക്കബ് തോമസ് അറിയപ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കും എന്നത് പരിശോധിക്കണം. ആര്.എസ്.എസ് പ്രവര്ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോയെന്നതും പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു.
ചാവക്കാട് കൊലപാതകം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും കോടിയേരി പറഞ്ഞു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ്റിപ്പോർട്ട്. മഹാരാജാസിൽ അഭിമന്യുവിനെ കൊന്നവർ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്ന് വ്യക്തമാകുന്നതാണ് സംഭവം. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കോൺഗ്രസിൽ എസ്.ഡി.പി.ഐയെ അനുകൂലിക്കുന്നവരും ആർ.എസ്.എസിനെ അനുകൂലിക്കുന്നവരും ഉണ്ടാകും. അതാണ് പല നേതാക്കളും എസ്.ഡി.പി.ഐ എന്ന് പ്രസ്താവനയിൽ വ്യക്തമാക്കാത്തത് എന്നും കോടിയേരി പറഞ്ഞു.