വിജയ് അജിത്ത് ഫാന്‍സുകാര്‍ സേഷ്യല്‍ മീഡയില്‍ നടത്തുന്ന പോര്‍വിളികളാണ് ഇപ്പോള്‍ തമിഴകത്തെ ട്രന്റിങ് വാര്‍ത്ത. ഇളയദളപതി വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ടുള്ള ട്വിറ്റര്‍ ഹാഷ് ടാഗുകൾ ആണ് പോർവിളികൾക്ക് കാരണം. അജിത്തിന്റെ പുതിയ ചിത്രമായ നേര് കൊണ്ട പറവൈ റിലീസായ പശ്ചാത്തലത്തിലായിരുന്നു അജിത്ത് ഫാന്‍സ് വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. പിന്നീട് രംഗം വഷളാവുകയായിരുന്നു. എന്നാല്‍ അജിത് വിജയ് ആരാധകര്‍ക്ക് ഒരു ഉപദേശവുമായിട്ടാണിപ്പോള് നടി കസ്തൂരി രംഗത്തെത്തിയിരിക്കുന്നത്.
ഇതു പോലൊരു നെഗറ്റീവ് ട്രെന്റ് പ്രചരിപ്പിക്കുന്ന സമയം കൊണ്ട് നല്ലതെന്തെങ്കിലും പറഞ്ഞ് പ്രചരിപ്പിച്ചൂടെ എന്ന് കസ്തൂരി ചോദിക്കുന്നു. അത്തരം നല്ലത് പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത് വഴി നിങ്ങള്‍ക്കും നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് അവര്‍ക്കും ആദരവും ബഹുമാനവും കിട്ടും എന്നും കസ്തൂരി പറഞ്ഞു.
ക്രിക്കറ്റ് താരം ആര്.അശ്വിനും ആരാധകരുടെ പോരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കാലം തെറ്റിയ കാലവര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരള്‍ച്ച, ക്രൂരകൃത്യങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ സംസ്ഥാനത്തിന്റെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ വരുത്തുക എന്നതിലാണ്” അശ്വിന് ട്വീറ്റ് ചെയ്തു.