മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണി ക്രിക്കറ്റ് കളത്തില്‍ നിന്ന് ഒഴിവെടുത്ത് സൈനിക സേവനത്തിന്റെ ഭാഗമാകുന്നു. ധോണി, കശ്മീര്‍ താഴ്വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദവിരുദ്ദ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്സ്.
അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്സിന്റെ ചുമതല. കശ്മീര്‍ താഴ്വരയില് നിയോഗിക്കപ്പെടുന്ന ധോണി, സൈന്യത്തിന്റെ പട്രോളിങ്, കാവല്‍ ജോലികളില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാരച്യൂട്ട് റെജിമെന്റ് 106 ടിഎ ബറ്റാലിയനൊപ്പമാണ് ധോണി.
ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്താണ് ലഫ്. കേണല്‍ ധോണി സൈനിക സേവനത്തിന് എത്തുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി പിന്മാറിയിരുന്നു.