ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ജില്ലാ ആശുപത്രിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ‘കൈകാര്യം’ ചെയ്ത് വനിതാ ബോക്സിങ് താരം. അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിഴക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ നിഷാ പര്‍വീണ്‍ എന്ന 18 കാരിയെയാണ് അപമാനിക്കാന്‍ ശ്രമം നടന്നത്. യുവതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് വീഴുകയും തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ നിഷയുടെ അമ്മയെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പൊലീസിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.