ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ടിസ്റ്റുമായിരുന്ന ബീഗം റാബിയ അന്തരിച്ചു. കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രായം തളര്‍ത്താത്ത സ്വരമാധുര്യം കൊണ്ട് എന്നും അമ്പരപ്പിച്ചിരുന്ന ബീഗം റാബിയ കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ് കോഴിക്കോടന്‍ നാടകവേദികളില്‍ സജീവമാകുന്നത്. രാമുകാര്യാട്ടിന്റെ ചെമ്മീന്‍ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന അഭിനേത്രിയാകുമായിരുന്നു ബീഗം റാബിയ പക്ഷെ ആ അവസരം നിഷേധിച്ചു. കോഴിക്കോടെത്തിയ മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച മീഡിയാവണ്‍ വാര്‍ത്തയാക്കിയിരുന്നു. മഞ്ജുവിന്റെ കടുത്ത ആരാധിക കൂടിയായ റാബിയയുടെ സിനിമാ പ്രവേശനത്തിനും ഈ വാര്‍ത്ത വഴി വെച്ചു. അങ്ങനെ പന്തെന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ വേണ്ടെന്ന് വെച്ച വെള്ളിത്തിരയിലേക്ക് അവരെത്തി.
17ാം വയസ്സില്‍ കോഴിക്കോട് ആകാശവാണിയില്‍ ആര്‍ടിസ്റ്റായെത്തിയ റാബിയ ഈയടുത്ത കാലം വരെ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സജീവമായിരുന്നു. സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളും ബീഗം റാബിയക്ക് ലഭിച്ചിട്ടുണ്ട്.