അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന […]
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു. അതേസമയം, നേമത്ത് കെ.മുരളീധരനെ മത്സരിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേമത്ത് രുത്തനായ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങൾ സിപിഐഎമ്മിൽ നിന്ന് തന്നെകാണുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. എന്നാൽ പി.സി ചാക്കോയുടെ രാജി വിഷയത്തെ കുറിച്ച് മുല്ലപ്പള്ളി പ്രതികരിച്ചില്ല. വിഎം സുധീരൻ മാത്രമാണ് കോൺഗ്രസ് […]
സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, […]