പാട്ടുകാരിയായില്ലായിരുന്നുവെങ്കിൽ താൻ അധ്യാപികയാകുമായിരുന്നുവെന്ന് നിസ്സംശയം ചിത്ര. അധ്യാപനം തന്റെ ഇഷ്ടപ്പെട്ട മേഖലയാണെന്നും ആ വഴി തന്നെ തെരഞ്ഞെടുത്തേനെയെന്നും അറുപതാം പിറന്നാൾ ദിനത്തിൽ ചിത്ര പങ്കുവച്ചു. ‘എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. ഞാൻ പഠിച്ചതും സംഗീതമാണ്. എന്റൊപ്പം പഠിച്ചവരെല്ലാം പല കോളജുകളിലും സംഗീത അധ്യാപകരാണ്. സിനിമയിൽ പാടുമെന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അധ്യാപനം തെരഞ്ഞെടുത്തേനെ’ – കെ.എസ് ചിത്ര പങ്കുവച്ചു. താൻ പാടി തുങ്ങുന്ന സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് അച്ഛനായിരുന്നുവെന്ന് ചിത്ര ഓർമിച്ചു. […]
ഗായകന് യേശുദാസും അമ്പിളിയും പാടി ഹിറ്റാക്കിയ കോളേജ് ലൈല കോളടിച്ച് എന്ന പഴയെ ഗാനം പുനര്‍ സൃഷ്ടിച്ച് ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീം. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സിനിമക്ക് വേണ്ടിയാണ് അണിയറക്കാര്‍ ഗാനം റീമേക്ക് ചെയ്തത്. 1982ല്‍ പുറത്തിറങ്ങിയ മൈലാഞ്ചി എന്ന സിനിമയിലൂടെയാണ് ഗാനം ആദ്യമായി പ്രേക്ഷകരിലേക്കെത്തുന്നത്. എം. കൃഷ്ണന് നായര്‍ സംവിധാനം നിര്‍വഹിച്ച മൈലാഞ്ചിക്ക് വേണ്ടി എ.ടി ഉമ്മറാണ് ഈണമിട്ടത്. പി. ഭാസ്ക്കരന്റേതാണ് വരികള്‍. പഴയെ ഗാനം പുതുനിര ഗായകനായ ജുബൈര്‍ മുഹമ്മദാണ് വീണ്ടും […]
പ്രക്ഷകരുടെ പ്രിയ സംഗീതസംവിധായകന് എ.ആര് റഹ്മാന് ഇനി കളമൊന്ന് മാറ്റിപിടിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണിപ്പോള്‍ ബോളിവുഡില്‍ നിന്നും പുറത്തുവരുന്നത്. സംഗീതം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരം. എ.ആര് റഹ്മാന് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ’99 സോങ്സ്’ എന്ന ചിത്രം ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി. ലോക സംഗീത ദിനമായ ജൂണ്‍ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും ചിത്രീകരണ ശേഷമുള്ള ചില ജോലികള്‍ ബാക്കിയുള്ളതിനാല്‍ റിലീസ് തിയതി നീട്ടി […]