ആര്.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും. മാധ്യമ പ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആര്.എസ്.എസുമായി ബന്ധിപ്പിച്ച് പൊതുവേദിയിൽ സംസാരിച്ചു എന്നാണ് പരാതി.
ആര്.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മുംബൈ സ്വദേശി ധ്രുതിമാൻ ജോഷിയാണ് പരാതിക്കാരൻ. സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. മസ്ഗാവ് മെട്രോ പോളിറ്റൺ മജിസ്ട്രേറ്റ് കോടതി 10 മണിക്കാണ് കേസ് പരിഗണിക്കുക.